കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ അടുത്തമാസം മുതല്‍ നല്‍കിത്തുടങ്ങും: ഐസിഎംആര്‍

രാജ്യത്ത് അടുത്ത മാസം മുതൽ കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ആരംഭിച്ചേക്കുമെന്ന് ഐസിഎംആര്‍. കുട്ടികളുടെ  വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണവും മൂന്നാം ഘട്ട പരീക്ഷണവും പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സെപ്തംബറിൽ കുട്ടികൾക്ക് കൊവാക്‌സിൻ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു.

കൊവാക്‌സിന് പുറമെ സൈഡസ് കാടില വാക്‌സിന്റെ കുട്ടികൾക്കായുള്ള വാക്‌സിൻ പരീക്ഷണവും പുരോഗമിക്കുകയാണ് .അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 36,401 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

530 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 39,157 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.53 ശതമാനമായി.3,64,129 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു.

നിലവിൽ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്.അതേസമയം,  ഇത് വരെ രാജ്യത്ത് 56 കോടി 64 ലക്ഷം വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News