തൊഴില്‍ അന്വേഷകരാണോ? ഇവിടെ പരിഹാരമുണ്ട്

തൊഴില്‍ദാതാക്കള്‍ക്കും അന്വേഷികള്‍ക്കുമായി കേരള വികസന ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ – ഡിസ്‌ക്) പോര്‍ട്ടല്‍ . 20 ലക്ഷം തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. തൊഴില്‍ വേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും ദാതാക്കള്‍ക്ക് തൊഴില്‍ ആവശ്യകത അറിയിക്കാനും വെവ്വേറെ സംവിധാനമുണ്ട്. കെ ഡിസ്‌കിന്റെ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പ്ലാറ്റ്ഫോമിലാണ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്. 35,000 ഉപയോക്താക്കള്‍ പല വിഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പോര്‍ട്ടല്‍ മന്ത്രി കെ എന്‍ ബാലഗോപാലും യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം മന്ത്രി വി ശിവന്‍കുട്ടിയും തൊഴില്‍ മേള മന്ത്രി ആര്‍ ബിന്ദുവും ഉദ്ഘാടനം ചെയ്തു. മന്ത്രി ആന്റണി രാജു അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാര്‍, കെ ഡിസ്‌ക് എക്സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ ഡോ. കെ എം എബ്രഹാം, മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണന്‍, മാനേജ്മെന്റ് സേവനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി പി സജിത എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News