കുളത്തിനായി നിലംകുഴിച്ചപ്പോള്‍ കണ്ടത് തലയോട്ടിയും അസ്ഥികളും; കാഴ്ചകണ്ട് ഞെട്ടി നാട്ടുകാര്‍..പിന്നെ സംഭവിച്ചത്..

വൈക്കത്ത് മത്സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോള്‍ ലഭിച്ചത് മനുഷ്യന്റെതലയോട്ടിയും അസ്ഥികളും. കാഴ്ചകണ്ട് അമ്പരന്ന് നില്‍ക്കുകയാണ് വൈക്കംകാര്‍. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായവരുടെ പട്ടിക പൊലീസ് തയ്യാറാക്കും.

മത്സ്യകുളത്തിനായി കുഴിച്ച സ്ഥലത്തു വിശദമായ പരിശോധന നടത്തി ബാക്കി മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെടുത്തു. വൈക്കം ഡിവൈഎസ്പി എ.ജെ.തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അഞ്ചടിയോളം താഴ്ചയില്‍ നിന്ന് തലയോട്ടിക്ക് പുറമെ എട്ടോണം അസ്ഥികഷണങ്ങളാണ് ലഭിച്ചത്. മൃതദേഹാവശിഷ്ടങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കൂടുതല്‍ വ്യക്തതയയ്ക്കായി ഫോറന്‍സിക് പരിശോധന നടത്തും. മരണപ്പെട്ടയാള്‍ സത്രീയോ പുരുഷനോയെന്ന് നിര്‍ണയിച്ചു മൃതദേഹത്തിന്റെ കാലപ്പഴക്കം, മരണകാരണം തുടങ്ങിയവ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തും.

തലയോട്ടിയിലോ അസ്ഥികളിലോ ആളെ അപായപ്പെടുത്തിയ വിധത്തിലുള്ള പൊട്ടലുകളോ മറ്റോയുണ്ടോയെന്നും പരിശോധിക്കും. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹാവശിഷ്ടത്തിന്റെ പഴക്കം നിര്‍ണയിച്ചു കഴിഞ്ഞാല്‍ ആ കാലയളവില്‍ പ്രദേശത്തു നിന്നു കാണാതായവരെക്കുറിച്ചും അന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത നീക്കാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനു സമീപം കാര്‍ത്തികയില്‍ രമേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് തലയോട്ടിയും അസ്ഥികളും ലഭിച്ചത്. കരിയാറിനു കുറുകെ കടത്തുണ്ടായിരുന്ന ഈ സ്ഥലത്ത് വെള്ളപ്പൊക്കത്തിനു കരിയാര്‍ കരകവിഞ്ഞു വെളളം കയറിയിരുന്നു.

ആറ്റിലൂടെ ഒഴുകി വന്ന മൃതദേഹം വേലിയേറ്റത്തില്‍ ഒഴുകി മടല്‍ മൂടിയിരുന്നിടത്ത് അടിഞ്ഞതാണോയെന്നും ആരെയെങ്കിലും കൊലപ്പെടുത്തി ആള്‍പ്പാര്‍പ്പു കുറഞ്ഞിടത്ത് തള്ളിയതാണോയെന്ന സംശയവും ബലപ്പെടുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News