മാമ്പഴ പുളിശ്ശേരി കൂട്ടി ഓണമുണ്ണാം; ഈ റെസിപ്പി പരീക്ഷിക്കൂ

പുളിശ്ശേരി ഇല്ലാത്ത ഓണസദ്യ ഉണ്ടോ? ഒരിക്കലുമില്ല. സദ്യയിൽ പുളിശ്ശേരി പ്രധാനമാണ്. ഇക്കുറി ഓണത്തിന് മാമ്പഴം ചേർത്തൊരു പുളിശ്ശേരി ആവട്ടെ.

ചേരുവകൾ

നല്ല പഴുത്ത മാങ്ങ 6 എണ്ണം
പച്ചമുളക് 4 എണ്ണം
മുളക് പൊടി 1/ 2 സ്പൂൺ
കുരുമുളക് പൊടി 1 / 4 സ്‌പൂൺ
ഉപ്പ് ഒരു സ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
കറിവേപ്പില ഒരു തണ്ട്
തേങ്ങ ഒരു കപ്പ്
തൈര് ഒരു കപ്പ്
എണ്ണ രണ്ട് സ്പൂൺ
വറ്റൽ മുളക് നാലെണ്ണം
കടുക് ഒരു സ്പൂൺ
കറിവേപ്പില രണ്ടു തണ്ട്
മുളക് പൊടി കാൽ സ്പൂൺ

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്തമാങ്ങ കഴുകി തോൽ കളഞ്ഞു മുഴുവനായി ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ആവശ്യത്തിന് വെള്ളം, മുളക് പൊടി , ഉപ്പ് , പച്ചമുളക് ,കുരുമുളക് പൊടി ,മഞ്ഞൾ പൊടി,കറിവേപ്പില , ചേർക്കണം.

മാങ്ങ നന്നായി വെന്തു കഴിയുമ്പോൾ, അതിലേക്ക് ഒരു കപ്പ് തേങ്ങ അരച്ചത് ചേർക്കണം. നന്നായി കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്ക്കിയതിന് ശേഷം നല്ല കട്ട തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കണം. ചീനച്ചട്ടിയിൽ എണ്ണ , കടുക്, വറ്റൽ മുളക്, കറി വേപ്പില , കാൽ സ്പൂൺ മുളക് പൊടി ചേർത്ത് വറുത്ത് ചേർക്കുക. ആരും ഇഷ്ടപ്പെടുന്ന മാമ്പഴ പുളിശ്ശേരി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News