പൊലീസില്‍ പരാതി നല്‍കി; ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

പൊലീസില്‍ പരാതി നല്‍കിയതിന് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. ദില്ലിയിലെ മംഗള്‍പുരിയിലാണ് സംഭവം. 27 കാരനായ മൊഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മോണിക്ക തനിക്കെതിരെ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യക്ക് നേരെ വെടിയുതിര്‍ത്തത്.

ഒരു വര്‍ഷം മുമ്പാണ് മൊഹിത്തും മോണിക്കും വിവാഹിതരായത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ഭര്‍ത്താവ് വഴക്കിടുന്നുവെന്ന് മോണിക്ക പൊലീസിനെ ഫോണ്‍ ചെയ്ത് അറിയിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ രാജ് പാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി മൊഹിത്തിനെതിരെ പരാതിയും നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News