ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്കപ്പട്ടിക; പരാതിയില്‍ അതൃപ്തിയറിയിച്ച് സോണിയ ഗാന്ധിയും

ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്കപ്പട്ടികയുമായി ബന്ധപ്പെട്ട പരാതിയില്‍ അതൃപ്തിയുമായി രാഹുല്‍ഗാന്ധിക്ക് പിന്നാലെ സോണിയ ഗാന്ധിയും. കേരളചുമതലയുള്ള ജനറല്‍ സെക്രട്ടറിയോട് സോണിയഗാന്ധി റിപ്പോര്‍ട്ട് തേടി.

എല്ലാവരെയും പരിഗണിച്ച് മുന്നോട്ടുപോകണമെന്നും സോണിയ ഗാന്ധി നിര്‍ദേശം നല്‍കി. പട്ടികയുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടരുകയാണെന്ന് താരിഖ് അന്‍വര്‍ വ്യക്തമാക്കി. അന്തിമ തീരുമാനം ഉടനെന്നും താരിഖ് അന്‍വര്‍ അറിയിച്ചു.

വനിതാ പിന്നോക്ക വിഭാഗങ്ങളുടെ പ്രതിനിധ്യമില്ലാത്ത പട്ടിക അംഗീകരിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി നിലപാട് കടുപ്പിച്ചു. പട്ടിക പുനഃപരിശോധിക്കാനും രാഹുൽ ഗാന്ധി നിർദേശം നൽകി. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി യോട് റിപ്പോർട്ട് തേടി. ഇതോടെ  കേരളത്തിൽ എ, ഐ ഗ്രൂപ്പുകൾക്ക് പുറമെ മൂന്നാം ഗ്രൂപ്പുണ്ടാക്കാനുള്ള കെ സുധാകരൻ, വിഡി സതീശൻ എന്നിവരുടെ നീക്കത്തിനും തിരിച്ചടിയാണ് ലഭിക്കുന്നത്. അതേ സമയം ചർച്ചകൾ തുടരുന്നുവെന്നും അന്തിമ തീരുമാനം ഉടനെന്നും താരിഖ് അൻവറും വ്യക്തമാക്കി.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറിയതിന് പിന്നാലെയാണ് സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും കടുത്ത അതൃപ്തി അറിയിച്ചത്. ഉമ്മൻചാണ്ടി, ചെന്നിത്തല ഉൾപ്പെടെയുള്ളവരുടെ പരാതികളും അതൃപ്തി ഉണ്ട്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയെന്നാണ് വിവരങ്ങൾ.
രാഹുൽ ഗാന്ധിയും പട്ടിക അംഗീകരിക്കാൻ തയ്യാറായിട്ടില്ല.

വനിതാ സംവരണ പ്രാതിനിധ്യം ഇല്ലാത്ത പട്ടിക അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. പട്ടിക പുനഃപരിശോധിക്കാനും നിർദേശം നൽ കിയിട്ടുണ്ട്. ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്ന വനിതാ പ്രതിനിദ്യം ഇല്ലെന്ന് മാത്രമല്ല പട്ടികയിൽ ഒരു വനിതയെ പോലും ഉൾപ്പെടുത്തിയിട്ടില്ല.

ഇതിന് പുറമെ ദളിത് പ്രതിനിധ്യവും പട്ടികയിൽ ഇല്ല.. ഇതോടെ പട്ടിക പുനപരിശോധിക്കാൻ രാഹുൽ ഗാന്ധി നേരിട്ട് നിർദേശം നൽകിയതോടെ കെ സുധാകരനും വിഡി സതീശനും വലിയ തിരിച്ചടിയാണ് ഉണ്ടാവുക.നിലവിൽ സോണിയ ഗാന്ധിക്ക് മുന്നിലുള്ള പട്ടികയിൽ കെ സുധാകരന്റെയും, വിഡി സതീശന്റെയും ഇഷ്ടക്കാർ മാത്രമെന്ന ആരോപണം കൂടി ഗ്രൂപ്പുകൾ  ഉന്നയിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ.

ഇതോടെ നിലവിലെ പട്ടികയിൽ ഉള്ള പലർക്കും പുറത്തു പോകേണ്ടി വരും..ഇത് കേരളത്തിൽ പുതിയ ഗ്രൂപ്പുണ്ടക്കാൻ ശ്രമിക്കുന്ന വിഡി സതീശനും, കെ സുധാകരനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. അതേസമയം, എംപിമാരുടെ നോമിനികളെ മാത്രം തിരുകിക്കയറ്റിയെന്ന ആക്ഷേപം ഗ്രൂപ്പ് നേതാക്കളും ഉന്നയിക്കുണ്ട്. ഈ സാഹചര്യത്തിൽ ഓണത്തിന് മുന്നേ പട്ടിക പ്രഖയാളിക്കാനുള്ള നീക്കങ്ങളും മങ്ങി..പട്ടിക പുനഃപരിശോധിക്കാൻ നിർദേശം നൽകിയ സാഹചര്യത്തിൽ ഗ്രൂപ്പ് നേതാക്കൾ നിലപാട് കുറച്ചുകൂടി കടുപ്പിച്ചേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News