ഹെയ്തിയിൽ ദുരിതം വിതച്ച് ഭൂചലനം; മരിച്ചവരുടെ എണ്ണം 2,189 ആയി

കാരിബീയന്‍ രാജ്യമായ ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,189 ആയി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ഭൂകമ്പത്തില്‍ 12,260 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിന് 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

അതേസമയം ഭൂചലനത്തെത്തുടര്‍ന്ന് രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാല് പ്രവിശ്യകളെയാണ് ഭൂകമ്പം ബാധിച്ചത്. 2010ലുണ്ടായ ഭൂകമ്പത്തേക്കാള്‍ ശക്തിയേറിയ ഭൂചലനമാണ് ഇത്തവണ ഉണ്ടായതെന്ന് യു.എസ് ജിയോഗ്രഫിക് സര്‍വേ അറിയിച്ചു. അന്ന് ഭൂകമ്പ മാപിനിയില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടരലക്ഷം പേരാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News