നിയമപരമായ ഫോണ്‍ ചോര്‍ത്തലില്‍ വ്യത്യസ്ത നിലപാടുകളുമായി കേന്ദ്ര സര്‍ക്കാര്‍. നിയമപരമായ ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധികാര പരിധിയിലുള്ള വിഷയമെന്നായിരുന്നു പാര്‍ലമെന്‍റിനെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രാജ്യസഭയിലായിരുന്നു കേന്ദ്ര കമ്യൂണിക്കേഷന്‍സ് വകുപ്പ് സഹമന്ത്രി ഇത്തരത്തില്‍ മറുപടി നല്‍കിയത്. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാകട്ടെ കേന്ദ്ര ഐ ടി മന്ത്രാലയവും.
മറുപടി നല്‍കേണ്ടത് ആഭ്യന്തര മന്ത്രാലയമായതിനാല്‍ മന്ത്രാലയം മറുപടി നല്‍കട്ടെയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ലമെന്‍റിലെ നിലപാടിന് വിരുദ്ധമായി ഈ നിര്‍ദേശത്തെ കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.