സ്വന്തം വാഹനത്തിലിരുന്ന് വാക്സിന്‍ എടുക്കാം; ‘ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍’ സംസ്ഥാനത്ത് സജ്ജം

വാക്‌സിനെടുക്കാന്‍ ഇനി മണിക്കൂറുകള്‍ വിതരണകേന്ദ്രങ്ങളില്‍ കാത്തുനില്‍ക്കേണ്ട; സ്വന്തം വാഹനത്തിലിരുന്ന് കുത്തിവയ്പെടുക്കാം. ഇതിനുള്ള ‘ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍’സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം വിമന്‍സ് കോളേജില്‍ വ്യാഴാഴ്ച തുടക്കമാകും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ വാഹനത്തിനു സമീപമെത്തി വാക്‌സിന്‍ നല്‍കും. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ പകല്‍ മൂന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഓണാവധി ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. 18 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ എസ് ഷിനു പറഞ്ഞു.

അതേസമയം, അനുബന്ധ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കി അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടത്താന്‍ മുഖ്യമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News