ADVERTISEMENT
യുവാവിനെ സഹോദരങ്ങള്‍ കുത്തിക്കൊന്നു. കൗമാരക്കാരിയായ സഹോദരിയുമായി പ്രണയബന്ധമാരോപിച്ചാണ് ഗഡ്ഡിഗോദാം സ്വദേശിയായ കമലേഷ് ബാണ്ഡു സഹാരെ(27)യെ സഹോദരങ്ങൾ കൊലപ്പെടുത്തിയത്. വിവാഹിതനാണെങ്കിലും ഭാര്യ ഇയാളോടൊപ്പമല്ല താമസം.
നിലവില്‍ മാതാപിതാക്കളോടും മകളോടുമൊപ്പം താമസിക്കുന്ന കമലേഷ്, മഹ്ദാ കോളനിയില്‍ അനിയത്തിയുടെ വീടിന് സമീപമുള്ള കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. പ്രണയ സമ്മാനമായി ഇയാൾ ഒരു മൊബൈല്‍ ഫോൺ പെണ്‍കുട്ടിക്ക് സമ്മാനിച്ചിരുന്നു.
ഇത് മാതാപിതാക്കൾ കണ്ടെത്തുകയും യുവാവുമായുള്ള പെണ്‍കുട്ടിയുടെ ബന്ധത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഐ.പി.സി സെക്ഷന്‍ 354 (എ) പ്രകാരം കമലേഷിനെതിരെ പെണ്‍കുട്ടി കപില്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് ആദ്യവാരം പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം അറസ്റ്റിലായ കമലേഷ് രണ്ട് ആഴ്ചയോളം ജയിലിലായിരുന്നു. അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം കമലേഷ് അനിയത്തിയുടെ നാട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ബുധനാഴ്ച പ്രതികളായ രണ്ടു സഹോദരന്‍മാരും അവരുടെ സുഹ്യത്തുക്കളും ചേര്‍ന്ന് കമലേഷിനെ കത്തി ഉപയോഗിച്ച് പലതവണ കുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു.കുത്തേറ്റ കമലേഷ് ആശുപത്രിയില്‍ വച്ച് മരിച്ചു. പ്രതികള്‍ക്ക് എതിരേ പൊലീസ് കേസെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.