പശ്ചിമ ബംഗാളില്‍ കൊലപാതകവും ബലാത്സംഗവും വ്യാപകം; കല്‍ക്കട്ട ഹൈക്കോടതി

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമിതി റിപ്പോര്‍ട്ട് പ്രകാരം പശ്ചിമ ബംഗാളില്‍ കൊലപാതകവും ബലാല്‍സംഗവും വ്യാപകമായി നടന്നുവെന്ന് കല്‍ക്കട്ട ഹൈക്കോടതി. കൊലപാതകങ്ങളും ബലാത്സംഗങ്ങളും കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കും. മറ്റ് അതിക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും കോടതി നിയോഗിച്ചു.

റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ സിബിഐക്ക് കൈമാറാനും നിര്‍ദേശമുണ്ട്. സിബിഐയും എസ്‌ഐടിയും ആറ് ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഇരകള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും നിര്‍ദേശം. സിബിഐ അന്വേഷണത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ എല്ലാ സഹകരണവും നല്‍കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തിന് തടസമുണ്ടാക്കിയാല്‍ ഗൗരവമായി കാണുമെന്നും കല്‍ക്കട്ട ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 24ന് വിഷയം വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here