ദില്ലിയിൽ സ്ത്രീ പീഡനം രൂക്ഷം; ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു

ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതി പീഡനത്തിരയായി. ദില്ലി ശാസ്ത്രി പാർക്കിലാണ് സംഭവം. യുവതിയുടെ പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി തന്നെ നേരിട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ദില്ലിയിലെ നംഗലിൽ ആറു വയസുകാരി പീഡനത്തിന് ഇരയായിരുന്നതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്.

ദില്ലിയിൽ വീണ്ടും സ്ത്രീപീഡനങ്ങൾ തുടർക്കഥയാകുന്നത് കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിർഭയ കേസിന് ശേഷം കോടതിയിൽ നിന്ന് കടുത്ത നിർദേശങ്ങൾ നിലനിൽക്കെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും അരങ്ങേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News