കടൽക്കൊല കേസിൽ കക്ഷിചേര്‍ക്കണമെന്ന് പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ സുപ്രീംകോടതിയില്‍

കടൽക്കൊല കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി പരിഗണിച്ചു. കേസിൽ കക്ഷിയാക്കണമെന്ന് പരിക്കേറ്റ മൽസ്യത്തൊഴിലാളികൾ കോടതിയില്‍ അറിയിച്ചു.

സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്നും മത്സ്യത്തൊ‍ഴിലാളികള്‍ കോടതിയെ അറിയിച്ചു.

ബോട്ടുടമ മരിച്ചെന്നാണ് മനസിലാക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾക്ക് വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

നഷ്ടപരിഹാര തുക വിതരണം ചെയ്യാൻ സുപ്രീംകോടതി ഹൈക്കോടതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

നഷ്ടപരിഹാര ഉത്തരവ് ഭേദഗതി ചെയ്യണമെന്ന മൽസ്യത്തൊഴിലാളികളുടെ ആവശ്യത്തിന് നഷ്ടപരിഹാര തുക വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ഭേദഗതി ചെയ്താൽ മറ്റുള്ളവരുടെ നഷ്ടപരിഹാര തുകയിൽ മാറ്റം വരില്ലേയെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി അറിയിച്ചു.

രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അതിനകം ഹൈക്കോടതി ബോട്ടുടമയ്ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. നിലപാട് അറിയിക്കാൻ കേരള സർക്കാരിനും നിർദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here