രാജ്യത്ത് 24 മണിക്കൂറിനിടെ 36,401 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 36401 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകളില്‍ മുന്‍ ദിവസത്തെക്കാള്‍ 3.4% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39157 പേര് രോഗമുക്തി നേടി. പ്രതിദിന കൊവിഡ് മരണങ്ങളിലും വര്‍ധനവ് രേഖപ്പെടുത്തി. 530 കൊവിഡ് മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു.

കൊവിഡ് വൈറസ് ബാധിതരായ 364129 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ 149 ദിവസങ്ങളില്‍ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തു 50 കോടി കൊവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, കൊവിഡ് മൂന്നാം തരംഗ ആശങ്ക നിലനില്‍ക്കേ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ അടുത്ത മാസമെന്ന് റിപ്പോര്‍ട്ട്. രണ്ട് വക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം അവസാന ഘട്ടത്തിലാണ്. മൂന്നാം തരംഗത്തെ നേരിടാന്‍ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് രാജ്യം. രണ്ട് വയസിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെയും സൈഡസ് കാഡിലെയുടെയും ക്ലിനിക്കല്‍ പരീക്ഷണം അവസാനഘട്ടത്തില്‍ ആണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു.

വൈറസ് വകഭേദങ്ങള്‍ക്കെതിരെ വാക്‌സിന്‍ ഫലം കാണുന്നുണ്ടെന്നും രോഗം ഗുരുതരമാകാതിരിക്കാന്‍ വാക്‌സിന്‍ സഹായിച്ചതായും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News