താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ തയാറല്ല: കാനഡ

താലിബാനെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കാനാകില്ലെന്ന് കാനഡ. താലിബാനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവിധ ലോകരാജ്യങ്ങള്‍ക്കിടയില്‍ സജീവ വിഷയമായിരിക്കുമ്പോഴാണ് നിലപാട് വ്യക്തമാക്കി കാനഡ രംഗത്തുവന്നത്. താലിബാന്‍ സായുധ സംഘത്തെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.

ഒരു ഭീകര സംഘടനയെ എങ്ങനെയാണ് സര്‍ക്കാരായി അംഗീകരിക്കാന്‍ കഴിയുക, താലിബാന്‍ ബലം പ്രയോഗിച്ചാണ് അഫ്ഗാന്റെ ഭരണം കരസ്ഥമാക്കിയതെന്നും ഇസ്ലാമിക മതയാഥാസ്ഥിതിക സംഘടനയെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ നിന്ന് ആളുകളെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും ട്രൂഡോ വ്യക്തമാക്കി.

‘താലിബാനെ അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭാഗമായി കാണാന്‍ ആവില്ല. അത്തരമൊരു പദ്ധതിയും ആലോചനയിലില്ല. അവര്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെയാണ് അട്ടിമറിച്ചത്’, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

അതേസമയം റഷ്യ, ടര്‍ക്കി എന്നീ രാജ്യങ്ങളുടെ നിലപാടുകള്‍ താലിബാന് അുകൂലമാണ്. താലിബാനെ അംഗീകരിക്കാനും സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News