എല്‍ഡിഎഫ് ഭരണത്തില്‍ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങള്‍ പഠിക്കണം, സത്യത്തോട് കൂറ് പുലര്‍ത്താന്‍ തയ്യാറാകണം; കോടിയേരി 

എല്‍ഡിഎഫ് ഭരണത്തില്‍ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങള്‍ പഠിക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ.  സത്യത്തോട് കൂറ് പുലര്‍ത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും കോടിയേരി വ്യക്തമാക്കി.

മീഡിയ അക്കാദമിയുടെ മീഡിയ ഓഡിയോ മാഗസിൻ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

മാധ്യമങ്ങൾ നിഷ്പക്ഷരല്ല. എല്ലാവർക്കും താല്പര്യമുണ്ട്. ഭരണ തുടർച്ച തടയാൻ വലതുപക്ഷ മാധ്യമങ്ങൾ പ്രവർത്തിച്ചു. വ്യാജ കഥകൾ ചമച്ചു. കോടിയേരി വ്യക്തമാക്കി.

എല്‍ഡിഎഫ് ഭരണത്തിൽ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങൾ പഠിക്കണം. മാധ്യമങ്ങൾ വിശ്വസ്തത വീണ്ടെടുക്കാൻ അന്ധമായ ഇടതുപക്ഷ വിരോധം വെടിയണം. സത്യതോട് കൂറ് പുലര്‍ത്താന്‍ ഇനിയും തയ്യാറാകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here