എംഎസ്എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതിയില്‍ അന്വേഷണം; പരാതിക്കാരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്  ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതി വനിതാ പൊലീസ് ഇന്‍സ്പെക്ടര്‍ അന്വേഷിക്കും. ചെമ്മങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ അനിതകുമാരിയാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരുടെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും.

ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസിനെയും മലപ്പുറം ജില്ലാ  ജനറല്‍ സെക്രട്ടറി വി.എ  വഹാബിനെയും പ്രതി ചേര്‍ത്ത് കഴിഞ്ഞ ദിവസം വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി. കേസ് അന്വേഷണ ചുമതല  ചെമ്മങ്ങാട് സ്റ്റേഷനിലെ വനിതാ ഇന്‍സ്പെക്ടര്‍ അനിതാ കുമാരിയെ എൽപിച്ചു. പരാതിക്കാരായ പെണ്‍കുട്ടികളില്‍ നിന്നുള്ള വിശദമായ മൊഴിയെടുക്കല്‍ ഉടനുണ്ടാകും.

കഴിഞ്ഞ ജൂണ്‍ 22ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസായ ഹബീബ് സെന്ററില്‍ നടന്ന യോഗത്തിലാണ്സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിത പ്രവർത്തകരെ അപമാനിച്ചത്. പരാതി നല്‍കിയ ഹരിതയെ മരവിപ്പിച്ചുകൊണ്ടുള്ള ലീഗ് തീരുമാനത്തിനെതിരെ സംഘടനക്കുള്ളില്‍ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ വനിതാ ഇന്‍സ്പെക്ടറുടെ മുമ്പാകെ പെണ്‍കുട്ടികള്‍ നല്‍കുന്ന മൊഴി നിര്‍ണായകമാണ്.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News