‘ഈശോ’വിവാദത്തില്‍ എന്നെ വലിച്ചിഴയ്ക്കരുത്: മജീഷ്യന്‍ ഗോപിനാഥ് മുതുകാട്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ‘ഈശോ’ക്കെതിരെ തന്റെ പേരില്‍ നടക്കുന്ന പ്രചരണം വ്യാജമെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. തന്റെ പേരില്‍ പ്രചരിക്കുന്നത് മറ്റാരുടെയോ വാചകങ്ങളാണ്. തന്റെ ചിത്രത്തിനൊപ്പം ആരോ പടച്ചുവിട്ട വാക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നുവെന്നും ഈ അഭിപ്രായവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.

‘മനുഷ്യന് ദൈവമായി തീരാനുള്ള വാതിലാണ് ബൈബിള്‍ എങ്കില്‍, ആ വാതില്‍ നമുക്കായി തുറക്കുന്നവന്‍ യേശു എങ്കില്‍, ഭൂമിയിലെ എത്ര മഹനീയമായ കലാസൃഷ്ടിക്കുപോലും ഈശോ എന്ന് പേരിടുന്നത് അവഹേളനമാണ്.

ആരുടെ ഏത് സൃഷ്ടിക്കാണ് സ്വര്‍ഗ്ഗത്തില്‍നിന്ന് രക്ഷക്കായി നല്‍കപ്പെട്ട അവന്റെ വ്യക്തിത്വത്തിന്റെ നാമം വഹിക്കാന്‍ യോഗ്യമായിട്ടുള്ളത്’, എന്നായിരുന്നു ഗോപിനാഥ് മുതുകാടിന്റെ പേരില്‍ പ്രചരിച്ച വ്യാജസന്ദേശം. അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പമാണ് സന്ദേശംപ്രചരിച്ചത്.

എന്റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നു. ഇതുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു. സ്വന്തം അഭിപ്രായങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത്. ഗോപിനാഥ് മുതുകാട് ഫേസ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here