അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള  ശ്രമം തുടരുന്നു; കാബൂളില്‍ വിമാനം സജ്ജം

അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ട് വരാനുള്ള ശ്രമം ഊർജിതമായി തുടരുന്നു. വ്യോമസേനയുടെ വിമാനം കാബൂൾ വിമാനത്താവളത്തിൽ നിന്നും പുറപ്പെടാൻ സജ്ജമായതായി സേനാ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിൽ നിന്നും രണ്ട് എയർ ഇന്ത്യ വിമാനങ്ങളും കാബൂളിലേക്ക് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി പുറപ്പെടും. അതേസമയം, ഇന്ത്യയുമായി ഉള്ള വ്യാപാര ബന്ധങ്ങൾ താലിബാൻ താൽക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന 1600 ഇന്ത്യക്കാരിൽ മലയാളികളും ഉണ്ട്. രാജ്യ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളം പ്രവർത്തന സജ്ജമല്ലാത്തത് ഇവരെ തിരിച്ച് കൊണ്ട് വരുന്നതിന് തടസമായി തുടരുകയാണ്. അഫ്ഗാൻ പൗരന്മാർ നാട് വിടാതിരിക്കാൻ താലിബാൻ വിമാനത്താവളത്തിലേക്ക് ഉള്ള റോഡുകൾ അടച്ചതും തിരിച്ചടിയായി.

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി വ്യോമസേന വിമാനം കാബൂൾ വിമാനത്താവളത്തിൽ സജ്ജമായതായി സേനാ വൃത്തങ്ങൾ അറിയിച്ചു. അനുമതി ലഭിച്ചാൽ സർവീസ് നടത്താനായി രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഡൽഹിയിലും തയാറാണ്.

രക്ഷാപ്രവർത്തനം സംബന്ധിച്ച് അമേരിക്കയുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. അതിനിടെ ഇന്ത്യയുമായുള്ള കയറ്റുമതിയും ഇറക്കുമതിയും താലിബാൻ താത്കാലികമായി നിർത്തലാക്കി. പ്രസരണ ടവറുകൾ , മരുന്ന്, വസ്ത്രം,പഞ്ചസാര, ചായ, കാപ്പി, സുഗന്ധ വ്യഞ്ജനം, തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റി അയക്കുന്നത്.

ഉള്ളിയും ഉണങ്ങിയ പഴങ്ങളുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നവ. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിയാണ് ഇന്ത്യ. പാകിസ്താനിലേക്കുള്ള ചരക്ക് നീക്കവും താലിബാനിൽ നിർത്തിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News