ഓണത്തിന് നിർധനർക്ക് കൈത്താങ്ങായി സൈനിക കൂട്ടായ്മ

തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ നിർധനരായ 300 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളെയും കേന്ദ്രീകരിച്ചാണ് സംഘടന ഓണക്കിറ്റ് വിതരണം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു.

ചടങ്ങിൽ എം എൽ എ വി കെ പ്രശാന്ത് മുഖ്യാതിഥിയായെത്തി. സംഘടന പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, സെക്രട്ടറി അഭിലാഷ്, ജോയിന്റ് സെക്രട്ടറി പ്രമോദ്, ഷൈൻ ഉഴമലയ്ക്കൽ, മറ്റ് സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here