ലിംഗനീതി വിഷയത്തിൽ പ്രവർത്തകരെ ചട്ടം പഠിപ്പിക്കാനൊരുങ്ങി എം എസ്‌ എഫ്‌

ലിംഗനീതി സംബന്ധിച്ച്‌ അവബോധമുണ്ടാക്കാൻ പ്രവർത്തകർക്ക്‌ പാർട്ടി ക്ലാസ്‌ നൽകണമെന്ന് എം എസ്‌ എഫ്‌ പ്രമേയം.

ഹരിതക്കെതിരായ ലീഗ്‌ നടപടിയിൽ കടുത്ത ഭിന്നത തുടരുന്നതിനിടെ നടപടിയെ എതിർത്ത്‌ കേന്ദ്ര സർവ്വകലാശാല യൂണിറ്റും.ഹരിതയെ മരവിപ്പിച്ച നടപടി പുന പരിശോധിക്കാനും പുനരുജ്ജീവിപ്പിക്കാനും സർവ്വകലാശാല പ്രതിനിധി സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്റെർണൽ കംപ്ലൈന്റ്സ്‌ കമ്മിറ്റി അടിയന്തിരമായി രൂപീകരിക്കണമെന്നും പ്രമേയത്തിൽ പറയുന്നു.

ലിംഗ നീതി,സമത്വം,തുടങ്ങിയവയിൽ അവബോധത്തിനായി പാർട്ടിക്ലാസുകൾ നൽകാൻ ഇനിയെങ്കിലും തയ്യാറാവണം.വിഭാഗീയത തുടർന്നാൽ ദുർഗ്ഗതി ലീഗിനെ കാത്തിരിക്കുകയാണെന്നും പ്രമേയത്തിലുണ്ട്‌.

അതേസമയം, നേരത്തെ ഹരിതയെ പിന്തുണച്ച്‌ രംഗത്തുവന്ന ജില്ലാ കമ്മറ്റികളിൽ കാസർഗോഡും ഉൾപ്പെട്ടിരുന്നു. കേന്ദ്ര കേരള സർവ്വകലാശാലാ പ്രമേയം വലിയ ചർച്ചകൾക്കാണ്‌ ഇടയാക്കിയിരിക്കുന്നത്‌. നടപടിയില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക്‌ കടക്കുമെന്ന് സംസ്ഥാന ഭാരവാഹികളിൽ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിരുന്നു.നേതൃത്വ നിലപാട്‌ പരസ്യമായി തള്ളി കൂടുതൽ പേർ രംഗത്തെത്തുന്നതോടെ പ്രതിരോധത്തിലാണ്‌ ലീഗ്‌.ഹരിതക്കെതിരായ നടപടി പിൻവലിച്ചാലും ഇല്ലെങ്കിലും അത്‌ കുരുക്കാവും . സമവായത്തിനുതകുന്ന താൽക്കാലിക നടപടി സംബന്ധിച്ച ചൂടുപിടിച്ച ചർച്ചകളാണ്‌ ഇപ്പോൾ നടക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News