ഹരിതക്കെതിരായ അശ്ലീല പരാമർശം; പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; അന്വേഷണം ഊർജിതമാക്കി പൊലീസ്

എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ ഹരിത നൽകിയ പരാതിയിൽ പൊലീസ് കൂടുതൽ നടപടികളിലേക്ക്. പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ്, എന്നിവര്‍ക്കെതിരായുള്ള കേസ് വനിതാ ഇന്‍സ്‌പെക്ടര്‍ അനിതാകുമാരിയാണ് അന്വേഷിക്കുന്നത്.

പരാതിയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും. ഐ.പി.സി 354 എ,509 വകുപ്പുകള്‍ പ്രകാരമാണ് കേസ്‌. എം.എസ്.എഫ് യോഗത്തിനിടെ ഹരിതയിലെ പെണ്‍കുട്ടികളോട് പി.കെ നാവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായിരുന്നു വിവാദമായത്.അതേസമയം 14 ദിവസത്തിനകം പാർട്ടിയിൽ നിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഹരിതയുടെ നീക്കം.

നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ വനിതാകമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേസിന്റെ തുടര്‍ നടപടികള്‍. കോഴിക്കോട് വെള്ളയില്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതി ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

അതേസമയം സമ്മർദ്ദമുണ്ടെങ്കിലും പരാതിയിൽ ഉറച്ചുനിൽക്കാനാണ് ഹരിതയുടെ നിലപാട്. രണ്ടാഴ്ചയ്ക്കകം ലീഗ് നേതൃത്വത്തിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഹരിതയുടെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here