മലബാർ കലാപത്തെ അവഹേളിച്ച് ആർ എസ് എസ്

മലബാർ കലാപത്തെ അവഹേളിച്ച് ആർ എസ്എസ് രംഗത്ത്. ലെഫ്റ്റ് ലിബറൽ വാദികൾ മാപ്പിള കലാപത്തെ വെളുപ്പിക്കുന്നു എന്ന് ആർ എസ് എസ് നേതാവ് രാംമാധവ് ആരോപിച്ചു . മാപ്പിള കലാപത്തിൽ ഹിന്ദുക്കൾ മരിച്ചതിനെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ലെന്നും രാം മാധവ് വിമർശിച്ചു.

‘മാപ്പിളകലാപം – ഹിന്ദുവംശഹത്യയുടെ ഒരു നൂറ്റാണ്ട് ‘ എന്ന പേരിൽ കോഴിക്കോട് നടന്ന പരിപാടിയിലാണ് ആർ എസ്എസ് ദേശീയ നേതാവ് രാം മാധവിന്റെ പരാമർശം.

അതേസമയം, വാരിയൻ കുന്നൻ സിനിമക്കെതിരെയും രാം മാധവ് പരോക്ഷ വിമർശനം നടത്തി. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയെടുക്കരുതെന്നും ചരിത്രത്തിലെ വില്ലൻമാരെ നായകനാക്കുന്ന സിനിമ ചെയ്യരുതെന്നും അദ്ദേഹം പ്രസ്താവിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News