‘രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം’; വംശീയ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

ഇന്ത്യയിലെ ആദ്യ നോബല്‍ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറമെന്ന കേന്ദ്രമന്ത്രി സുഭാസ് സര്‍ക്കാരിന്റെ വാക്കുകള്‍ വിവാദത്തില്‍. ടാഗോറിന്റേത് ഇരുണ്ട നിറമായതിനാല്‍ അദ്ദേഹത്തോട് അമ്മ മറ്റു മക്കളില്‍ നിന്ന് വ്യത്യസ്തമായാണ് ഇടപെട്ടിരുന്നതെന്നാണ് സുഭാസ് സര്‍ക്കാര്‍ പറഞ്ഞത്. ടാഗോറിന്റെ കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്ന വ്യത്യസ്തമായി അദ്ദേഹം ഇരുണ്ട നിറമുള്ള ആളായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

‘അത്രതന്നെ വെളുത്തതല്ലാത്ത തൊലിനിറം കാരണം, കുഞ്ഞായിരുന്ന ടാഗോറിനെ അദ്ദേഹത്തിന്റെ അമ്മ കൈകളില്‍ തൊട്ടിലാട്ടുകയോ മടിയിലിരുത്തുകയോ പോലും ചെയ്തിരുന്നില്ല,” സുഭാസ് സര്‍ക്കാര്‍ പറഞ്ഞു. ടാഗോര്‍ തന്നെ ആരംഭിച്ച വിശ്വഭാരതി സര്‍വകലാശാല സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയും മറ്റ് ചില ബന്ധുക്കളും ടാഗോറിനെ എടുക്കാന്‍ പോലും താത്പര്യപ്പെട്ടിരുന്നില്ലെന്നും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. ശാന്തിനികേതനില്‍ ടാഗോര്‍ നിര്‍മ്മിച്ച വിശ്വഭാരതി യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം വിവാദ പ്രസംഗം നടത്തിയത്. ഇതോടെ സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും മന്ത്രിക്കെതിരെ രംഗത്തെത്തി. വിദ്യാഭ്യാസമന്ത്രിക്ക് വിവരമില്ലെന്ന് ചിലര്‍ പരിഹസിച്ചു. ബംഗാളിന്റെ പ്രതീകമായ ടാഗോറിനെ അപമാനിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

സുഭാസ് സര്‍ക്കാറിനെ ഒരിക്കല്‍ക്കൂടി വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ടി എം സി നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു. ബി ജെ പിയുടെ വംശീയ, ബംഗാള്‍ വിരുദ്ധ മുഖമാണ് ഇതിലൂടെ കാണുന്നതെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News