
രാജ്യത്തെ ഭാവി ‘ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് റാണി’യെന്ന വിളിപ്പേര് ശരി വെക്കുകയാണ് പ്രിയാ മോഹന്‍ എന്ന കര്‍ണാടകക്കാരി. അണ്ടര്‍-20 ലോക അത്‌ലറ്റിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഈ പതിനെട്ടുകാരി
ആഭ്യന്തര ചാമ്പ്യന്‍ഷിപ്പുകളിലെ അജയ്യപ്രകടനമാണ് പ്രിയ ഹബ്ബത്തനഹള്ളി മോഹന്‍ എന്ന തുംകൂര്‍ സ്വദേശിനിയെ വേറിട്ടു നിര്‍ത്തുന്നത്. റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്നത് ശീലമാക്കി മാറ്റിയ പ്രിയ തന്റെ സ്വപ്നങ്ങളിലേക്ക് മുന്നേറുകയാണ്.
കെനിയയിലെ നെയ്‌റോബിയില്‍ കാസറാണി സ്റ്റേഡിയത്തില്‍ നടക്കുന്ന അണ്ടര്‍-20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പ്രിയ പുറത്തെടുത്തത് കരിയറിലെ തന്നെ മികച്ച പ്രകടനമാണ്. 400 മീറ്റര്‍ ഓട്ടത്തില്‍ 53.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടിയ ഈ കര്‍ണാടകക്കാരി രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയായി മാറിക്കഴിഞ്ഞു.
ശനിയാഴ്ച വൈകീട്ട് 5 മണിക്കാണ് പ്രിയ പങ്കെടുക്കുന്ന 400 മീറ്റര്‍ ഫൈനല്‍ മത്സരം. ഇന്ത്യ വെങ്കലം നേടിയ 400 മീറ്റര്‍ മിക്‌സഡ് റിലേ ടീമിലും പ്രിയ അംഗമായിരുന്നു. അര്‍ജുന്‍ അജയ് ആണ് പ്രിയയുടെ പരിശീലകന്‍. തുംകൂര്‍ സ്വദേശികളായ എച്ച് എ മോഹന്‍- ചന്ദ്രകല ദമ്പതികളുടെ മകളാണ് പ്രിയ ഹബ്ബത്തനഹള്ളി മോഹന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here