തുടർച്ചയായ അവധി ദിവസങ്ങളിൽ നിയമലംഘനങ്ങൾ തടയുന്നതിന് ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്

ഓണത്തോടനുബന്ധിച്ചു വരുന്ന തുടർച്ചയായ അവധി ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ അസാന്നിധ്യം മുതലെടുത്തുകൊണ്ട് നടന്നേക്കാവുന്ന റവന്യു വകുപ്പുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ തടയുന്നതിനായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ലാൻ്റ് റവന്യൂ കമ്മീഷണർ, ജോയിൻ്റ് കമ്മീഷണർ, ജില്ലാ കളക്ടർമാർ എന്നിവരുടെ  അടിയന്തിര യോഗത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാര്യക്ഷമമായി നിയമലംഘനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ അതാത് ജില്ലകളിലെ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയോഗിക്കുന്നതിനും താലൂക്കുകളിൽ ഇതുപ്രകാരമുള്ള ടീമുകൾ 24×7 മണിക്കൂർ പ്രവർത്തിക്കാനും നിശ്ചയിച്ചു.

ഈ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഏകോപനം അസിസ്റ്റൻ്റ് കമ്മീഷണർ [ ഡി.എം. ] , ലാൻ്റ് റവന്യൂ കമ്മീഷണറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൺട്രോൾ റൂം മുഖേന നടത്തും. സംസ്ഥാന കൺട്രോൾ റൂമിൻ്റെയും ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകളുടെയും ഫോൺ നമ്പരുകൾ ചുവടെ ചേർക്കുന്നു.

പൊതുജനങ്ങൾക്ക് റവന്യു വകുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഈ കൺട്രോർ റൂമുകൾ വഴി അറിയിക്കാവുന്നതാണ്. സംസ്ഥാന കൺട്രോൾ റൂം നമ്പർ – 04712333198, ജില്ലാ കൺട്രോൾ റൂമുകളുടെ നമ്പർ – 1077. എല്ലാ താലൂക്ക് ഓഫീസുകളിലെയും ഫോൺ നമ്പരുകളിലൂടെ താലൂക്ക് കൺട്രോൾ റൂമുകളിലും ബന്ധപ്പെടാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News