ഓണ്‍ലൈന്‍ ക്ലാസ്; നെറ്റ്‍വര്‍ക്ക് തേടി കുന്നിന് മുകളില്‍ കയറിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് തേടി കുന്നിന്‍ മുകളില്‍ കയറിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ റായ്ഗഢ് ജില്ലയിലാണ് ദാരുണ സംഭവം. 13 വയസുള്ള ആന്‍ഡ്രിയ ജഗരംഗയാണ് മരിച്ചത്.

പന്ദ്രഗുഡ ഗ്രാമത്തിലാണ് ആന്‍ഡ്രിയ താമസം. കട്ടക്കിലെ മിഷണറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ആന്‍ഡ്രിയ. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ ആണ്. എല്ലാ ദിവസവും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥി, ഇന്നലെ മൊബൈല്‍ നെറ്റ്‍വര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സമീപത്തെ കുന്നിന്‍റെ മുകളിലേക്ക് പോയത്.

അതേസമയം, കനത്ത മഴ പെയ്തതിനെത്തുടർന്ന് കുന്നിന് മുകളില്‍ നിന്ന് ബാലന്‍സ് തെറ്റി കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News