ചിന്താ ജെറോമിനെതിരെയുള്ള വ്യാജ ആരോപണം പൊളിയുന്നു; പി എച്ച് ഡി നേടിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പൊളിച്ചടുക്കി ഔദ്യോഗിക രേഖകള്‍

ചിന്താ ജെറോമിനെതിരെയുള്ള വ്യാജ ആരോപണം പൊളിയുന്നു. ചിന്താ ജെറോം പി എച്ച് ഡി നേടിയത് ജെ ആര്‍ എഫ് സ്‌കോളര്‍ഷിപ്പ് അനുകൂല്യങ്ങള്‍ ഉപേക്ഷിച്ചെന്ന് രേഖകള്‍. 2016 ല്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായതിന് പിന്നാലെ ചിന്താ ജെറോം തന്റെ സ്‌കോളര്‍ഷിപ്പ് ഉപേക്ഷിച്ച് പാര്‍ട്ട് ടൈം ആയി രജിസ്റ്റര്‍ ചെയ്‌തെന്ന് രേഖകള്‍. ചിന്താ സര്‍ക്കാര്‍ അനുകൂലവും ഗവേഷണത്തിന് യുജിസി അനുകൂല്യവും പറ്റിയെന്നായിരുന്നു സോഷ്യല്‍ മീഡിയില്‍ ആക്ഷേപം ഉയര്‍ന്നത്.

യൂത്ത് കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ എന്ന അനുകൂലങ്ങള്‍ വാങ്ങുന്നതിനൊപ്പം ജെആര്‍എഫ് ഫെലോഷിപ്പ് തുകയും കൈപ്പറ്റി യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നായിരുന്നു ചിന്താ ജെറോമിനെതിരെ ഉയര്‍ത്തിയ ആക്ഷേപം. ജമാഅത്തെ ഇസ്ലാമിയുടെ ആശയം പിന്‍പറ്റുന്ന ഗൂഢസംഘമാണ് ചിന്തക്കെതിരെ ഈ ആക്ഷേപം ബോധപൂര്‍വ്വം ഉയര്‍ത്തികൊണ്ട് വന്നത്.

ഇതിന് ലീഗ് കോണ്‍ഗ്രസ് സൈബര്‍ സംഘം ഏറ്റെടുത്തു. എന്നാല്‍ വിവാദങ്ങള്‍ക്ക് മണിക്കൂറുകളുടെ ആയുസ് പോലും ഉണ്ടായിരുന്നില്ല. 2014ലെ യുജിസി – നെറ്റ് പരീക്ഷ എഴുതിയാണ് ചിന്ത ജെറോം ഇംഗ്ലീഷ് സാഹിത്യത്തില്‍ യുജിസി ജെആര്‍എഫ് നേടുന്നത്. നെറ്റ് പരീക്ഷയില്‍ രാജ്യത്തെത്തന്നെ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ജെആര്‍എഫ് അവാര്‍ഡ് ചെയ്യപ്പെടുന്നത്.

ഈ ഗവേഷണം തുടരുന്നതിനിടയില്‍ 2016 ഒക്ടോബറില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പെഴ്‌സണായി സര്‍ക്കാര്‍ ചിന്തയെ നിയമിച്ചു യുജിസി ജെആര്‍എഫ് ഉപേക്ഷിക്കാനും ഫുള്‍ ടൈം ഗവേഷണം പാര്‍ട്ട് ടൈം ആക്കി മാറ്റുന്നതിനുളള അപേക്ഷ ചിന്ത കേരള സര്‍വകലാശാലക്ക് നല്‍കി. 2017 ജനുവരി 17 ലെ ഉത്തരവ് സര്‍വകലാശാല ചിന്തയുടെ അപേക്ഷ അംഗീകരിച്ചു.

2016 മെയ് വരെയുള്ള ഫെലോഷിപ്പ് അനുകൂല്യം മാത്രമാണ് ചിന്ത കൈപറ്റിയത്. അഞ്ച് മാസത്തെ ഫെലോഷിപ്പ് കുടിശിഖ സര്‍വ്വകലാശാല ചിന്തക്ക് നല്‍കാനുണ്ട്. എന്നാല്‍ യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണയാതോടെ അത് വാങ്ങേണ്ടതില്ലെന്ന് ചിന്ത തീരുമാനിച്ചു .വസ്തുത ഇതാണെന്ന് ഇരിക്കെ ചിന്ത ജെറോമിന്റെ ഗവേഷണത്തിന്റെ ഖ്യാതി ഇല്ലാതാക്കാനാണ് രാഷ്ടീയ എതിരാളികള്‍ കരുതികൂട്ടി ആക്രമിക്കുന്നതെന്ന് വ്യക്തം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News