മെസ്സിയുടെ കണ്ണീരിന് 7 കോടി 44 ലക്ഷം രൂപ; കണ്ണുതള്ളി ആരാധകര്‍

സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ നിന്നുള്ള വിടവാങ്ങള്‍ ചടങ്ങിനിടെ ലയണല്‍ മെസ്സിയുടെ വികാര നിര്‍ഭരമായ പ്രസംഗം ആരാധകര്‍ ഏറ്റെടുത്തിരിന്നു. ബാര്‍സിലോന സഹതാരങ്ങളും ആരാധകരും നല്‍കിയ യാത്രയയപ്പോടെ ബാര്‍സയുമായുള്ള മെസ്സിയുടെ 21 വര്‍ഷം നീണ്ട ബന്ധത്തിനാണ് അവസാനമായത്.

പ്രസംഗത്തിനിടെ വിതുമ്പിക്കരഞ്ഞ മെസ്സി, ഭാര്യ അന്റോനെല്ല കൈമാറിയ ടിഷ്യു പേപ്പര്‍ ഉപയോഗിച്ചാണു കണ്ണീരു തുടച്ചത്. ചടങ്ങിനിടെ നിലത്തുവീണ ഈ ടിഷ്യു പേപ്പര്‍ ലഭിച്ച ആരാധകന്‍ ഇപ്പോള്‍ അതു ലേലത്തില്‍ വച്ചിരിക്കുകയാണ്. മെസ്സിയുടെ കണ്ണീരു പതിഞ്ഞ ടിഷ്യു പേപ്പര്‍ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലേലത്തിനു വയ്ക്കുന്ന കാര്യം ഇദ്ദേഹം തന്നെയാണു പുറത്തുവിട്ടതും.

‘മെസ്സിയെപ്പോലെ ഒരു ലോകോത്തര ഫുട്‌ബോളറെ ക്ലോണ്‍ ചെയ്‌തെടുക്കാന്‍ മെസ്സിയുടെ ജനിതക അംശം അടങ്ങിയ ടിഷ്യു’- എന്ന പരസ്യവാചകത്തോടെയാണു ടിഷ്യു പേപ്പര്‍ ലേലത്തിനെത്തുന്നത്. 7 കോടി 44 ലക്ഷം രൂപയാണ് ലേലത്തുക പ്രഖാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News