പ്രശസ്ത കായിക പരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു

കേരളത്തിലെ പ്രശസ്ത കായിക പരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു. 89 വയസായിരുന്നു. വടകരയിലെ മണിയൂരിലെ വീട്ടിൽ ഇന്ന് വൈകുന്നേരം 5:30 നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കായികതാരം പി ടി ഉഷയുടെ പരിശീലകൻ ആയിരുന്നു. ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന പരിശീലകൻ ഒരുകാലത്ത് ഇന്ത്യൻ കായികരംഗത്ത് പരിശീലകരുടെ പര്യായമായിരുന്നു.

ഇന്ത്യൻ അത്‌ലറ്റിക്ക്സിന് ലോകത്ത് പേരും പെരുമയും ഉണ്ടാക്കിയത് നമ്പ്യാരെന്ന പരിശീലകനും അദ്ദേഹത്തിൻറെ ശിഷ്യ പി ടി ഉഷയുമാണ്. പതിനാലര വർഷം ഉഷയെ നമ്പ്യാർ പരിശീലിപ്പിച്ചു. ഇക്കാലയളവിൽ രാജ്യാന്തര തലത്തിൽ ഈ ഗുരുവും ശിഷ്യയും ഇന്ത്യൻ കായിക രംഗത്തിന് നൽകിയ സംഭാവനകൾ ഏറെയാണ്.

1986-ൽ കേന്ദ്ര ഗവൺമെന്റ്  മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യാ അവാർഡ് നല്കി ആദരിച്ചു. 2021 ലാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചത്.

രണ്ട് ഒളിമ്പിക്സ്, നാല് ഏഷ്യാഡ്, ഒരു വേൾഡ് ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പരിശീലകനായിരുന്നു. ശവസംസ്കാരം നാളെ 11 മണിയോടെ വീട്ടുവളപ്പിൽ. ഭാര്യ ലീല, മക്കൾ മുരളി,സുരേഷ്, ദിനേശൻ, ബിന്ദു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News