പാകിസ്ഥാനിൽ ഘോഷയാത്രയ്ക്കിടെ സ്ഫോടനം; മൂന്ന് മരണം

പാകിസ്ഥാനിൽ ബോംബ് സ്ഫോടനം. സെൻട്രൽ പാകിസ്ഥാനിൽ നടന്ന ഷിയാ മുസ്ലീം ഘോഷയാത്രയിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടു. 50 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.

പുണ്യ മാസമായ മുഹറവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്ര നടക്കവെയാണ് അപകടം. അതേസമയം, ഷിയ മുസ്ലിങ്ങൾ കൂടിത്താമസിക്കുന്ന സ്ഥലത്ത് ആശുറയുമായി ബന്ധപ്പെട്ട് സുരക്ഷ കർശനമാകിയിരുന്നു. ഈ സുരക്ഷാ മുൻകരുതലൊക്കെ തകിടംമറിച്ചാണ് സ്ഫോടനമുണ്ടായത്.

എന്നാൽ എങ്ങനെയാണ് സ്ഫോടനമുണ്ടായത് എന്നതിനെപ്പറ്റി വ്യക്തതയില്ല. സ്ഫോടനത്തിനു ശേഷം രക്തമൊലിപ്പിച്ചുകൊണ്ട് നിലത്തുകിടക്കുന്ന ആളുകളെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News