ലീഗ് എന്ത് പറഞ്ഞാലും ന്യൂനപക്ഷം വിശ്വസിക്കുന്ന പഴയ കാലമല്ല ഇപ്പോള്‍, കാലം മാറിപ്പോയി എന്ന് ലീഗ് മനസ്സിലാക്കണം: മുഖ്യമന്ത്രി

സി പി ഐ എമ്മിനെതിരെ എല്ലാ വലതുപക്ഷ ശക്തികളും ഒന്നിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്ക് ഒപ്പം കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അണിനിരക്കുന്നു. ബിജെപിയും കോണ്‍ഗ്രസ്സും ലീഗും ഏകോദര സഹോദരങ്ങളെ പോലെയാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാങ്കല്‍പ്പിക കഥകള്‍ വച്ച് സി പി ഐ എമ്മിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സംഘടിത ശ്രമമുണ്ടായി. ന്യൂനപക്ഷ സമൂഹത്തില്‍ എല്‍ ഡി എഫ് വിരോധം ഉണ്ടാക്കാനായിരുന്നു ലീഗിന്റെ ശ്രമമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

അടുത്ത കാലത്ത് ന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ എല്‍ ഡി എഫിനൊപ്പം അണിനിരന്നു. ഇവരെ തെറ്റിദ്ധരിപ്പിക്കാനാണ് ലീഗ് ശ്രമിച്ചത്. ലീഗ് എന്ത് പറഞ്ഞാലും ന്യൂനപക്ഷം വിശ്വസിക്കുന്ന പഴയ കാലമല്ല ഇപ്പോള്‍. കാലം മാറി പോയി എന്ന് ലീഗ് മനസ്സിലാക്കണം. ന്യൂനപക്ഷങ്ങള്‍ എല്ലാ വശങ്ങളും മനസ്സിലാക്കുന്ന നിലയാണിപ്പോഴെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here