ഈ നിബന്ധനകള്‍ പാലിച്ച് ഇന്ത്യക്കാര്‍ക്ക് ഇനി കുവൈറ്റില്‍ പ്രവേശിക്കാം

ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കുവൈറ്റിലേക്ക് നേരിട്ട് ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് അനുമതിയാകുന്നു. ഈ മാസം ഇരുപത്തി രണ്ടുമുതലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രവാസികൾക്ക്  കുവൈറ്റിലേക്ക് നേരിട്ട് യാത്ര സാധ്യമാവുക.

 ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീകുമാനമെടുത്തത്. ഇ​ന്ത്യ, ഈ​ജി​പ്ത്, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രി​ട്ട് പ്ര​വേ​ശി​ക്കു​വാ​നാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ച താമസവീസക്കാർക്കായിരിക്കും പ്രവേശനാനുമതി. ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സീനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.

ഇവയിൽ ഏതെങ്കിലും വാക്സീൻ സ്വീകരിച്ചവർക്കായിരിക്കും പ്രവേശനാനുമതി. സിനോഫാം, സ്പുട്നിക് ഉൾപ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സീൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ചിരിക്കണം.

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ദി​നം എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 7500 ല്‍ ​നി​ന്നു 15000 ആ​ക്കി ഉ​യ​ര്‍​ത്താ​നാ​ണു തീ​രു​മാ​നം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News