ആര്‍ത്തവകാലത്ത് നിങ്ങളുടെ സ്തനങ്ങളില്‍ വേദനയുണ്ടാകാറുണ്ടോ? ശ്രദ്ധിക്കുക, കാരണമിതാണ്

ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ പൊതുവായുണ്ടാകുന്ന ഒരു പ്രശ്‌നമാണ് സ്തനങ്ങളില്‍ വേദന. സ്ത്രീകളുടെ സ്തനങ്ങളില്‍ അല്ലെങ്കില്‍ കക്ഷത്തിലും അടുത്ത പ്രദേശങ്ങളിലും അല്ലെങ്കില്‍ ഇവിടെയെല്ലാം അനുഭവപ്പെടുന്ന വേദനയും അസ്വസ്ഥതയുമാണ് സ്തനങ്ങളിലെ വേദന അല്ലെങ്കില്‍ മസ്റ്റാള്‍ജിയ എന്ന് പറയുന്നത്.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്തനങ്ങളിലെ വേദന ആര്‍ത്തവം അടുത്തുവരുന്നതിന്റെ ലക്ഷണമായിരിക്കാം. ആര്‍ത്തവത്തിനു മുമ്പുള്ള സമയത്ത് വേദന അധികരിക്കുകയും ആര്‍ത്തവം തുടങ്ങിയ ശേഷമോ കഴിയുമ്പോഴോ കുറയുകയും ചെയ്യാം.

സാധാരണയായി, ഒരു സ്തനത്തിലോ രണ്ട് സ്തനങ്ങളിലുമോ സ്തനങ്ങളില്‍ എല്ലായിടത്തുമോ ഏതെങ്കിലും ഒരു ഭാഗത്തു മാത്രമോ അല്ലെങ്കില്‍ കഷത്തിന്റെ ഭാഗം വരെയോ വേദനയുണ്ടാവാം. എന്നാല്‍, സ്തനങ്ങളിലെ വേദന ക്യാന്‍സറിന്റെ ലക്ഷണമായി കരുതേണ്ടതില്ല.

കാരണങ്ങള്‍:

  • ഹോര്‍മോണുകള്‍: ആര്‍ത്തവത്തിലേക്ക് നയിക്കുന്നത് ഈസ്ട്രജന്‍, പ്രോജെസ്റ്റെറോണ്‍ എന്നീ ഹോര്‍മോണുകളാണ്. ആര്‍ത്തവ കാലത്ത് ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി സ്തനങ്ങളിലെ പാല്‍ നാളികളും പാല്‍ ഗ്രന്ഥികളും വികസിക്കുകയും അതു മൂലം വേദനയനുഭവപ്പെടുകയും ചെയ്യും.

  • മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രോലാക്റ്റിന്‍ ഹോര്‍മോണും സ്തനങ്ങളിലെ വേദനയ്ക്ക് കാരണമാവുന്നുവെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്.

  • മാനസികപിരിമുറുക്കം: മാനസികപിരിമുറുക്കം മൂലം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാവുകയും സ്തനങ്ങളിലെ വേദനയ്ക്ക് കാരണമാവുകയും ചെയ്യും.

  • ഹോര്‍മോണ്‍ പുന:സ്ഥാപന ചികിത്സ (എച്ച് ആര്‍ ടി): ഇതിനു വിധേയമാകുമ്പോള്‍ സ്തനങ്ങളിലെ കോശങ്ങള്‍ വളരെ വേഗത്തില്‍ ഇരട്ടിക്കുന്നു. എച്ച് ആര്‍ ടി ചികിത്സയ്ക്ക് വിധേയരാവുന്ന സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടായേക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News