മെക്‌സിക്കോയില്‍ ഗ്രേസ് ചുഴലിക്കാറ്റിന്റെ സാന്നിധ്യം; നഗരപ്രളയത്തിന് സാധ്യത

മെക്‌സിക്കോയിലെ യുക്കാറ്റന്‍ ഉപദ്വീപില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഗ്രേസ് ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം ശക്തമായ കാറ്റും മഴയുമുണ്ടായി. ഗ്രെയ്‌സ് വെള്ളിയാഴ്ച വരെ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഈ കാലയളവില്‍ യുക്കാറ്റന്‍ ഉപദ്വീപില്‍ 4-8 ഇഞ്ച് മഴ പെയ്യാനാണ് സാധ്യത, ചില പ്രദേശങ്ങളില്‍ 12 ഇഞ്ച് വരെ മഴ പെയ്യാനും സാധ്യതയുണ്ട്. കൂടാതെ മിന്നലിനും നഗരപ്രളയത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഈ ആഴ്ച ആദ്യം ഹെയ്തിയിലും ജമൈക്കയിലും വെള്ളപ്പൊക്കം ഉണ്ടാക്കിയ ഗ്രേസ് വ്യാഴാഴ്ച പുലര്‍ച്ചെ വല്ലഡോളിഡ് പട്ടണത്തിന് തെക്ക്-കിഴക്കായി 45 മൈല്‍ അകലെയായിരുന്നു, മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ കാറ്റ് വീശിയതായി എന്‍എച്ച്സി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News