
മാര്‍വല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് എറ്റേണല്‍സിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ഓസ്‌കാര്‍ ജേതാവായ സംവിധായിക ക്ലോയി ഷാവോയാണ് ചിത്രം ഒരുക്കുന്നത്. ട്രെയിലറിലൂടെ കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ വേഷവിധാനങ്ങളെക്കുറിച്ചും ചെറിയ രീതിയിലുള്ള സൂചനകള്‍ തരുന്നുണ്ട്.
മികച്ച ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിലേത് എന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. അമരത്വമുള്ള ഒരു സംഘം ഒരു വലിയ ശത്രുവിനെതിരെ ഒന്നിക്കുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സ്‌കാര്‍ലറ്റ് ജോണ്‍സിനെ നായികയാക്കി ബ്ലാക് വിഡോ എന്ന ചിത്രമാണ് മാര്‍വലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ക്യാപ്റ്റന്‍ അമേരിക്ക ദി സിവില്‍ വാറിന് ശേഷം ബ്ലാക് വിഡോയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ഡോക്ടര്‍ സ്‌ട്രേഞ്ച് ആന്റ് മള്‍ട്ടിവേര്‍സ് മാഡ്‌നസ് , തോര്‍ ലൗ ആന്റ് തണ്ടര്‍, ഹോക്ക് ഐ തുടങ്ങിയവയും അണിയറയില്‍ ഒരുങ്ങുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here