കാബൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ എന്നെ തൂക്കിക്കൊല്ലുമായിരുന്നു; ആരോപണങ്ങള്‍ക്കെതിരെ അഷ്‌റഫ് ഗനി

പണവുമായി രാജ്യം വിട്ടുവെന്ന ആരോപണത്തെ തള്ളി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രംഗത്ത്. കുടുംബത്തോടൊപ്പം യു.എ.ഇയിലെത്തിയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അഷ്‌റഫ് ഗനി വിഡിയോ സന്ദേശം പുറത്തുവിട്ടത്. പണവുമായി രാജ്യംവിട്ടെന്ന ആരോപണം തന്നെ വ്യക്തിഹത്യചെയ്യാനാണെന്ന് ഗനി പറഞ്ഞു. കാബൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ വീണ്ടും ഒരു അഫ്ഗാന്‍ പ്രസിന്റിനെ തൂക്കിക്കൊല്ലുന്നത് ജനം കാണുമായിരിന്നുവെന്നും അഷ്‌റഫ് ഗനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, രണ്ടുപതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം ഇതിലേറെ നന്നായി അവസാനിപ്പിക്കാനാകില്ലെന്ന് എ.ബി.സി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ നടപടി ഒരുതരത്തിലും പരാജയമല്ലെന്നും പ്രസിഡന്റ് കൂട്ടിചേര്‍ത്തു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ കടുത്തപ്രതിസന്ധിയില്‍ നില്‍ക്കുന്നതിനിടെയാണ് സുരക്ഷയൊരുക്കുന്നത് സംബന്ധിച്ച് യു.എസ് പ്രതിരോധ വകുപ്പ് നിലപാട് വ്യക്തമാക്കിയത്. കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷയ്ക്കാണ് സൈന്യം ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. വിമാനത്താവളത്തിന് പുറത്തുപോയി ആളുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ലെന്നും അമേരിക്ക വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News