ഫേസ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ചു; മണിക്കൂറുകള്‍ക്കകം സഹായമെത്തിച്ച് വീണ ജോര്‍ജ്

ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചയാള്‍ക്ക് മണിക്കൂറുകള്‍ക്കകം സഹായം എത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് മാസം പ്രായമുള്ള ഹൈസിന്‍ ഷാനിന് വേണ്ടിയാണ് ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടത്. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികള്‍ക്ക് തകരാറ് സംഭവിച്ച ഹൈസിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളായ ഷാനവാസിന്റെയും ഷംസീറയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും കാര്യമായൊന്നും ചെയ്യാനില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് ആരോഗ്യമന്ത്രിയെ സമീപിക്കാന്‍ ഷാനവാസ് തീരുമാനിച്ചത്. ഇതിന് പിന്നാലെ കാര്യങ്ങള്‍ വിശദീകരിച്ച് ഷാനവാസ് മന്ത്രിയുടെ ഫെയിസ്ബുക്ക് അക്കൗണ്ടിലേക്ക് സന്ദേശം അയച്ചു. വിഷയത്തില്‍ മണിക്കൂറുകള്‍ പരിഹാരം കണ്ടെത്തി. കുഞ്ഞിനെ ഉടന്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

‘ഞാനും ഭാര്യയും കൊവിഡ് പോസിറ്റീവായി ക്വാറന്റീനില്‍ കഴിയുകയാണ്. അവസാന പ്രതീക്ഷയായാണ് മന്ത്രിക്ക് സഹായം അഭ്യര്‍ഥിച്ച് ഫേസ്ബുക്കിലൂടെ സന്ദേശമയച്ചത്. അത് കഴിഞ്ഞ് പിന്നീട് മറുപടി വന്നോ എന്നുള്ള കാര്യമൊന്നും നോക്കാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല താന്‍. ഞാന്‍ മെസേജ് അയച്ച് അരമണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ മന്ത്രി കുഞ്ഞിനെ അമൃതയിലേക്ക് മാറ്റുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തിരുന്നു. അതിനുവേണ്ടി ആശുപത്രിക്ക് തയ്യാറെടുപ്പുകള്‍ക്ക് വേണ്ട സമയം മാത്രമാണ് ആവശ്യമായി വന്നത്. മന്ത്രി ഇടപെടല്‍ നടത്തിയതെല്ലാം പിറ്റേ ദിവസം മന്ത്രി തന്നെ നേരിട്ട് വിളിച്ചപ്പോഴാണ് അറിഞ്ഞത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തന്നെ കഴിയുകയാണ്. എല്ലാവരുടേയും പ്രാര്‍ഥന വേണം’ – ഷാനവാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News