ഇന്ന് ഉത്രാടപ്പാച്ചില്‍: മഹാമാരിക്കാലത്തെ തിരുവോണം ആഘോഷിക്കാനൊരുങ്ങി മലയാളക്കര

തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിനിറങ്ങും. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. വിപണികള്‍ സജീവമായി കഴിഞ്ഞു. എന്നാല്‍ ആഘോഷത്തിനിടെ രോ?ഗവ്യാപനം രൂക്ഷമാകാതിരിക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസും ആരോ?ഗ്യവകുപ്പും.

കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയില്‍ ഉത്രട്ടാതി വള്ളംകളിയില്ല. മൂന്ന് പള്ളിയോടങ്ങള്‍ക്ക് മാത്രമാണ് അനുമതി. പന്ത്രണ്ട് പള്ളിയോടങ്ങളെ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം സര്‍ക്കാര്‍ അം?ഗീകരിച്ചില്ല. കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് രാത്രിയോടെ ആറന്മുളയിലേക്ക് പുറപ്പെടും.

ഗൃഹാതുര സ്മരണകള്‍ അയവിറക്കി ലോകത്തിന്റെ ഏത് കോണിലായാലും മലയാളി ഓണം ആഘോഷിക്കും. എന്നാല്‍ ഇത്തവണ നൂറ്റാണ്ടിന്റെ മഹാമാരിയില്‍ പകച്ചുനില്‍ക്കുമ്പോള്‍ ഓണമുണ്ടെങ്കിലും ഓണക്കളികളോ പൂവിളികളോ ഇല്ല. മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് ആണ് മലയാളി ഇത്തവണ ഓണം ആഘോഷിക്കുന്നത്. ഒത്തുചേരലുകളെല്ലാം താത്കാലികമായി മാറ്റിവച്ച് വീടിനകത്തെ നാല് ചുവരുകള്‍ക്കകത്തേക്ക് ഇത്തവണയും ഓണം ചുരുങ്ങുകയാണ്.

ഉത്സവ സീസണിന്റെ ആഘോഷപ്പെരുമ പൊതുവിപണയെയും ഉണര്‍ത്തിയിട്ടുണ്ട്. സമ്പദ് സമൃദ്ധിയുടെ നല്ലകാലം വരുമെന്ന പ്രതീക്ഷയില്‍ തിരുവോണത്തെ വരവേല്‍ക്കുകയാണ് നാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News