പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച്‌ ഭര്‍ത്താവ്

മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച്‌ ഭര്‍ത്താവ്. ഓഗസ്റ്റ് 13-ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം നടന്നത്. സത്യപാല്‍ എന്ന യുവാവാണ് ഭാര്യ സഞ്ജു(32) ന്റെ മേല്‍ തിളച്ചവെള്ളമൊഴിച്ചത്.

ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കാതെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്നായിരുന്നു തിളച്ച വെള്ളമൊഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.

2013-ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് മൂന്നാമത്തെ പെണ്‍ കുഞ്ഞ് ജനിച്ചത്. ഇതോടെ ഭര്‍ത്താവ് കടുത്ത ദേഷ്യത്തിലായിരുന്നു. മാതാപിതാക്കളില്‍ നിന്നും 50,000 രൂപ ആവശ്യപ്പെടാനും ഭാര്യയോട് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. ഒപ്പം ഭാര്യയെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News