സുരക്ഷാ ഭീഷണി: അഫ്ഗാനിലേയ്ക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ യാത്ര വീണ്ടും മുടങ്ങി

അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ ഭീഷണികള്‍ കാരണം ഇന്ത്യന്‍ സംഘത്തിന്റെ യാത്ര തടസപ്പെട്ടു. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള യാത്രയാണ് മുടങ്ങിയത്. മലയാളികള്‍ ഉള്‍പ്പെട്ട 70 പേരുള്ള സംഘത്തെയാണ് ഇനി ആദ്യം ഇന്ത്യയിലേയ്ക്ക് മടക്കിക്കൊണ്ട് വരിക.

വ്യത്യസ്ത സംഘങ്ങളാക്കി തിരിച്ചാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാനുള്ളവരെ ഇപ്പോള്‍ വിവിധ ഇടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആദ്യസംഘത്തിലെ 70 പേരും ഇപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുള്ള ഒരു ഹോട്ടലില്‍ കഴിയുന്നു. ഇവരെ ഇന്നലെ രാത്രിക്ക് മുന്‍പായി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനായിരുന്നു തിരുമാനം. ഇതിനായി സി.17 വിമാനം കാബൂളില്‍ എത്തുകയും ചെയ്തിരുന്നു. പക്ഷേ സംഘത്തിന് ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തില്‍ എത്താന്‍ സാധിച്ചില്ല.

താലിബാന്‍ വഴിമധ്യേ സ്യഷ്ടിച്ചിരിയ്ക്കുന്ന തടസങ്ങളാണ് ഇതിന് കാരണമായത്. ഇന്ന് ഇവര്‍ ഉള്‍പ്പെടെയുള്ളവരെ വിമാനത്താവളത്തില്‍ എത്തിച്ച് രാജ്യത്തേക്ക് കൊണ്ട് വരാന്‍ വീണ്ടും ശ്രമിക്കും. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടല്ലാതെ അഫ്ഗാനില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാരാണ് ഇനിയുള്ള സംഘങ്ങളില്‍ ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News