രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 36,571 പേര്‍ക്ക് രോഗം 

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 36,571 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 540 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.

കഴിഞ്ഞ ദിവസം 36,555 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി. മാർച്ച്‌ മാസത്തിന് ശേഷം രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്. 150 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.

3,63,605 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു. തുടർച്ചയായ 25ആം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. നിലവിൽ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്.

അതേസമയം, കഴിഞ്ഞ ദിവസം 50 ലക്ഷത്തോളം ഡോസ് കൊവിഡ് വാക്‌സിൻ ആണ് വിതരണം ചെയ്തത് . ഇതോടെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 57 കോടി കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News