ഗുരുവായൂരപ്പന് തിരുമുൽ കാഴ്ച;  കാഴ്ചക്കുല സമർപ്പണവുമായി ഭക്തര്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന് തിരുമുൽ കാഴ്ചയായി കാഴ്ചക്കുല സമർപ്പണം നടന്നു. നാടിന്‍റെ നാനാ ഭാഗത്തു നിന്നുള്ള ഭക്തർ തലേ ദിവസം ഗുരുവായൂരിലെത്തിയാണ് കാഴ്ച കുലസമർപ്പണം നടത്തിയത്.

സ്വർണ്ണ നിറത്തിലുള്ള, ചുവന്ന കരയുള്ള ,തേനൂറും മധുരമുള്ള ചെങ്ങാലിക്കോടൻ വാഴക്കുലകളാണ്കാഴ്ചക്കുലകളിൽ കേമൻ. 75 പഴങ്ങളുള്ള കാഴ്ചക്കുല മേൽശാന്തി ആദ്യം ഗുരുവായൂരപ്പന് സമർപ്പിക്കും. ശീവേലിക്കു ശേഷമാണ് സമർപ്പണം നടന്നത്.

കാഴ്ചക്കുലകളിൽ ഒരു ഭാഗം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ഒരു ഭാഗം തിരുവോണത്തിന് ക്ഷേത്രത്തിൽ പഴം പ്രഥമൻ ഉണ്ടാക്കാനുപയോഗിക്കും. ബാക്കിയുള്ള കുലകൾ ഭക്തർക്ക് ലേലം ചെയ്ത് നൽകും.

തിരുവോണനാളിൽ പുലർച്ചെ ഗുരുവായൂരപ്പന് ഓണപ്പുടവയും സമർപ്പിക്കും.  കാഴ്ചക്കുലയുമായി എത്തുന്ന ഭക്തർക്ക് തെക്കേ നടപന്തലിൽ നിന്നും ക്ഷേത്രത്തിലേക്കെത്താൻ സൗകര്യം ഒരുക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News