‘കണ്ണുകടി അല്ലാതെന്തു പറയാന്‍?’; അസൂയക്കും വിദ്വേഷത്തിനും മരുന്നില്ലെന്ന് പി കെ ശ്രീമതി

വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നവരെ തള്ളി പി കെ ശ്രീമതി ടീച്ചര്‍. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീമതി ടീച്ചര്‍.

‘പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര അഭിമാനം തോന്നുന്നു. കഠിനാദ്ധ്വാനം ചെയ്ത് കിട്ടിയ അംഗീകാരം. കേരള സര്‍വ്വകലാശാലയില്‍നിന്ന് ഇതുപോലെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടാന്‍ കഴിഞ്ഞവര്‍ ഇന്നത്തെ യുവനിരയില്‍ എത്ര പേരുണ്ട്? പക്ഷേ ചിലര്‍ക്ക് ഇത് സഹിക്കാന്‍ കഴിയുന്നില്ല. കണ്ണുകടി അല്ലാതെന്തു പറയാന്‍? അസൂയക്കും വിദ്വേഷത്തിനും ഒന്നും മരുന്നില്ലല്ലോ. സോഷ്യല്‍ മീഡിയയില്‍ ശ്രീജിത്തിനെ പോലുള്ള രാഷ്ട്രീയ നിരീക്ഷകരെന്നു പറയുന്നവരുടെ നിരീക്ഷണം കാണുമ്പോള്‍ തോന്നി പോകുന്നത് ഇതു മാത്രം. ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News