ആചാര തനിമ ചോരാതെ ഉത്രാടക്കി‍ഴി സമര്‍പ്പണം 

തിരുക്കൊച്ചി രാജഭരണത്തിന്‍റെ അവശേഷിപ്പുകളില്‍ അവസാനത്തേതെന്നു കരുതുന്ന ഉത്രാടക്കിഴി സമര്‍പ്പണം നടന്നു. സഹകരണ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് കിഴി സമർപ്പിച്ചത്. രാജവംശത്തിലെ സ്ത്രീകള്‍ക്ക് പൊതുഖജനാവില്‍ നിന്ന് ഓണക്കോടി വാങ്ങാന്‍ അനുവദിക്കുന്ന പണമാണ് ഉത്രാടക്കിഴി.

രാജഭരണം നാടു നീങ്ങിയിട്ടും ആ ആചാരം തനിമ ചോരാതെ ഇന്നും നിലനില്‍ക്കുന്നു. കോട്ടയം വയസ്കരക്കുന്ന് രാജ്ഭവൻ കോവിലകത്ത് നടന്ന ചടങ്ങിൽ സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ചടങ്ങ് നിർവഹിച്ചു.

എ.ആർ. രാജരാജവർമയുടെ പത്നി സൗമ്യവതി തമ്പുരാട്ടിക്കാണ് ആചാരപ്രകാരം കിഴി കൈമാറിയത്. തൃശൂർ കലക്‌ടറേറ്റിൽ നിന്നുള്ള പ്രത്യേക പ്രതിനിധി ഓരോ വർഷവും തുക കോട്ടയം താലൂക്ക് ഓഫിസിൽ നേരിട്ട് എത്തിക്കുകയാണ് പതിവ്.

തൃശൂർ ട്രഷറിയിൽ നിന്നു 14 രൂപയാണ് ഇതിനായി നേരത്തെ നൽകിയിരുന്നത്. പിന്നീട് കിഴിയുടെ തുക 1001 രൂപയാക്കി ഉയർത്തി. ഉത്രാടക്കിഴി കൈപ്പറ്റുന്നയാൾ ജീവിച്ചിരിപ്പുണ്ടെന്നു താലൂക്ക് ഓഫിസിൽ നിന്നു നേരത്തെ വീട്ടിലെത്തി പരിശോധന നടത്തി കോട്ടയം കലക്ടർക്കു റിപ്പോർട്ടു നൽകും.

ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ കലക്ടറേറ്റിൽ നിന്നു തുക അനുവദിക്കുന്നത്. രാജഭരണക്കാലത്ത് രാജകുടുംബാംഗങ്ങളിലെ സ്‌ത്രീകൾക്ക് ഓണത്തിനു പുതുവസ്‌ത്രം വാങ്ങാൻ നൽകി വന്നതാണ് ഉത്രാടക്കിഴി. തിരു- കൊച്ചി സംയോജനത്തോടെ കിഴി നൽകുന്ന ചുമതല സർക്കാരിനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News