കുട്ടികളുടെ വാക്‌സിന്‍; അനുമതി അപേക്ഷനല്‍കി ജോൺസൺ ആൻഡ് ജോൺസൺ 

കുട്ടികൾക്കായുള്ള ഒറ്റ ഡോസ് വാക്‌സിന്റെ അനുമതിക്കായി ജോൺസൺ ആൻഡ് ജോൺസൺ അപേക്ഷ സമർപ്പിച്ചു. 12 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്‌സിൻ പരീക്ഷണ അനുമതിക്കാണ് കമ്പനി കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചത്. ഗുരുതരമായ കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ ജോൺസൺ വാക്‌സിന് 85 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

നിലവിൽ രാജ്യത്ത് കൊവാക്സിന്റെയും സൈഡസ് കാഡിലയുടെയും കുട്ടികൾക്കായുള്ള വാക്‌സിൻ പരീക്ഷണം പുരോഗമിക്കുകയാണ്.

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 36,571 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 540 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.

കഴിഞ്ഞ ദിവസം 36,555 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി.മാർച്ച്‌ മാസത്തിന് ശേഷം രാജ്യത്ത് റിപ്പോർട്ട്‌ ചെയുന്ന ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്. 150 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.3,63,605 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News