കൂട്ടംതെറ്റി കാടിറങ്ങിയ കൊമ്പന്‍… ഭീതിയില്‍ നാട്…

കൂട്ടംതെറ്റി ഗൂഡ്രിക്കൽ വനമേഖലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കുട്ടിക്കൊമ്പനെ കാടുകയറ്റാനുള്ള തീവ്രശ്രമത്തിലാണ് വനപാലകർ. പത്തനംതിട്ട സിതത്തോട് വനാതിർത്തിയിൽ താൽക്കാലിക കൂട് ഒരുക്കിയാണ് കുട്ടിക്കൊന്‍റെ കാടുകയറ്റം സാധ്യമാക്കുന്നത്.

ഒന്നര വയസ് മാത്രമാണ് ഈ കുട്ടി കൊമ്പൻ്റെ പ്രായം. മറ്റ് ആനകളോടൊപ്പം കാട്ടിലൂടെ  നടന്നു പോകുന്നതിനിടെ കാണിച്ച കുറുമ്പ് ആണ് കുട്ടിയാനയ്ക്ക് വിനയായത്. ഗുഡ്രിക്കൽ വനമേഖലയിൽപ്പെട്ട കിളിയെറിഞ്ഞാൻ കല്ല് ചെക്ക്പോസ്റ്റിനു സമീപത്തെ വനമേഖലയിലാണ് ആദ്യം കുട്ടിയാനയെ എത്തിപ്പെട്ടത്. പിന്നെ കക്കാട്ടാറിൻ്റെ തീരത്ത് അലഞ്ഞു നടക്കുന്നതിനിടെയായിരുന്നു പതിയെ ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയത്.

ഒടുവിൽ വിവരമറിഞ്ഞെത്തിയ വനപാലക സംഘം കാട്ടിലേക്ക് വിടാൻ തീരുമാനമെടുത്തു. ആനത്താരയിൽ കാട്ടുകസുകൾ  കൊണ്ട് താൽക്കാലിക കൂടൊരുക്കി ആനക്കുട്ടിയെ അതിലേക്ക്  മാറ്റി ആനക്കൂട്ടത്തിന്‍റെ ശ്രദ്ധയാകർഷിക്കാനാണ് ശ്രമം.

അതേസമയം, ആന പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ ഉറപ്പു നൽകി. കുട്ടിയാനയെ കാണാൻ നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News