അഫ്ഗാന്‍ ജനത കടുത്ത വറുതിയിലേയ്‌ക്കെന്ന് യു എന്‍ ഭക്ഷ്യ ഏജന്‍സിയുടെ വിലയിരുത്തല്‍

താലിബാന്‍ ഭരണത്തില്‍ അഫ്ഗാന്‍ ജനത കടുത്ത വറുതിയിലേക്ക്. രാജ്യത്തെ 1.4 കോടി പേരും കൊടുംപട്ടിണിയിലെന്ന് യു എന്‍ ഭക്ഷ്യ ഏജന്‍സി. താലിബാന്‍ ഭരണത്തില്‍ അഫ്ഗാന്‍ ജനത കൊടുപട്ടിണിയിലേക്ക് നീങ്ങുകയാണ്. 3.8 കോടി ജനങ്ങളുള്ള രാജ്യത്തെ 1.4 കോടി പേരും കൊടും പട്ടിണിയിലേക്കാണ് നീങ്ങുന്നതെന്ന് യു എന്‍ ഭക്ഷ്യ ഏജന്‍സി വിലയിരുത്തി.

ജനതയുടെ യാതനയും പട്ടിണിയും വരുംനാളുകളില്‍ രൂക്ഷമാകും. മേയില്‍ രാജ്യത്തെ 40 ലക്ഷം പേര്‍ക്ക് ഭക്ഷ്യ ഏജന്‍സി സഹായം എത്തിച്ചു. വരും മാസങ്ങളില്‍ ഇത് 90 ലക്ഷം ആക്കാനാണ് ശ്രമം. ഇതിനായി 20 കോടി ഡോളര്‍ വേണ്ടിവരുമെന്നും യു എന്‍ ഭക്ഷ്യ ഏജന്‍സി നിരീക്ഷിച്ചു.

അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര ധനവിനിമയത്തിനുള്ള അവകാശം അന്താരാഷ്ട്ര നാണ്യനിധി റദ്ദാക്കിയിരുന്നു. ഇതുമൂലം വിദേശ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നതിലും ധനസഹായം സ്വീകരിക്കുന്നതിലും കര്‍ശന നിയന്ത്രണമുണ്ടാകും. കൊവിഡ്, യുദ്ധ പ്രതിസന്ധികള്‍ക്കൊപ്പം ഈ ഉപരോധവും കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News