കൊവിഡില്‍ മുങ്ങിയ ഓണമായതിനാല്‍ മലയാളികള്‍ക്ക് ഇത്തവണ ഓണ്‍ലൈന്‍ ഓണമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണത്തെ ഓണ്‍ലൈന്‍ ഓണത്തിന് മാറ്റ് കൂടുതലാണ്. സോഷ്യല്‍മീഡിയ ഉള്‍പ്പെടെ ആഘോഷത്തിന്റെ സര്‍വമേഖലയിലും ഡിജിറ്റല്‍ ലോകം സജീവമായി. ‘ആമസോണ്‍’പോലും ‘ഓണക്കട’ തുടങ്ങി മലയാളിയായ കാഴ്ചയാണ് ഇത്തവണത്തെ ഓണ്‍ലൈന്‍ ഓണം സമ്മാനിച്ചത്.
ADVERTISEMENT
വ്യാപാരപോര്‍ട്ടലുകളും ഓണം ഇളവുകള്‍ പ്രഖ്യാപിച്ചു. ഗ്രാമഗ്രാമാന്തരങ്ങളിലും ‘ഡെലിവറി’ വാഹനങ്ങള്‍ ചീറിപ്പായുകയാണ്. ഓണക്കാലത്തിന്റെ മഹിമ കുറയാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേതന്നെ ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിച്ചു. ഒരു പെന്‍ഷനുമില്ലാത്ത വീടുകളിലും 1000 രൂപ നല്‍കി.
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാനും തീരുമാനിച്ചു. ഇതോടെ വ്യാപാരമേഖല കൂടുതല്‍ ഉണര്‍ന്നു. ഓണസദ്യയുടെ മേളമാണ് ഓണ്‍ലൈനില്‍. സാധാരണ ഹോട്ടലുകളില്‍ 250 രൂപയ്ക്ക് ഓണസദ്യ ബുക്ക് ചെയ്യാമെങ്കില്‍ നക്ഷത്രഹോട്ടലുകളില്‍ 1000 രൂപമുതല്‍ മേല്‍പോട്ടാണ്. എന്നാല്‍, കുടുംബശ്രീവഴി ആ പ്രശ്‌നവും സര്‍ക്കാര്‍ പരിഹരിച്ചു.
പല വ്യാപാരികളും ഓണ്‍ലൈനില്‍ പൂക്കളെത്തിക്കാനുള്ള സൗകര്യവും ഒരുക്കി. ഒട്ടേറെ സംഘടന ഓണ്‍ലൈന്‍ പൂക്കളമത്സരമൊരുക്കിയിട്ടുണ്ട്. ഓണോത്സവ പ്രതീതി പരത്തി ‘പുലികളി’യും ‘കടുവകളി’യും ഓണ്‍ലൈനില്‍ കൊണ്ടാടുകയാണ്. ലോകപ്രശസ്തമായ തൃശൂര്‍ പുലികളി ലോകമെമ്പാടുമെത്തിച്ചാണ് ഫെയ്സ്ബുക് ഇക്കുറി ഓണത്തിന് മാറ്റുകൂട്ടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.