ഒ എം നമ്പ്യാർക്ക് നാടിന്റെ യാത്രാമൊഴി

ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റിക്സ് പരിശീലകരിലൊരാളായ ഒ.എം.നമ്പ്യാർക്ക് നാടിന്റെ യാത്രാ മൊഴി. വടകര മണിയൂർ മീനത്തുകര ഒതയോത്ത് തറവാട്ടിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗികബഹുമതികളോടെയായിരുന്നു സംസ്കാരം.

രാജ്യം കണ്ട എക്കാലത്തയും മികച്ച കായിക പരിശീലകനും പി ടി ഉഷയുടെ കോച്ചുമായ ഒ എം നമ്പ്യാരെ നാട്കണ്ണീരോടെയാണ് യാത്രയാക്കിയത്. വടകര മണിയൂർ മീനത്തുകര ഒതയോത്ത് തറവാട്ടിലെ വീട്ടുവളപ്പിൽ രാവിലെ 11 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗികബഹുമതികളോടെയായിരുന്നു സംസ്കാരം.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് മണിയൂരിലെ വസതിയിലെത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി കായിക മന്ത്രി വി അബ്ദു റഹിമാൻ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാനത്തെ കായിക മേഖലക്ക് മികച്ച സേവനം കാഴ്ചവച്ച പരിശീലകനായിരുന്നു ഒ എം നമ്പ്യാരെന്ന് മന്ത്രി അനുസ്മരിച്ചു.

കഴിഞ്ഞ ദിവസം രാത്രി മുതൽ സംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നതുവരെ ഭൗതിക ദേഹത്തിന് തൊട്ടരികിൽ തന്നെ ഉണ്ടായിരുന്ന പി ടി ഉഷ ഏറ്റവും പ്രിയപ്പെട്ട ഗുരുവിനെ അനുസ്മരിച്ചു.ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള , CPIM ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ , മറ്റുജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു.

ദ്രോരോണാചാര്യ പുരസ്കാരവും പത്മശ്രീയും നൽകി രാജ്യം ആദരിച്ച ഒ എം നമ്പ്യാർ യാത്രയാകുമ്പോൾഇന്ത്യൻ കായിക രംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും മായാതെ തന്നെ നിൽക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News